Connect with us

Ongoing News

പഞ്ചാബിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോള്‍ ജയം; ഐ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ഗോകുലം

Published

|

Last Updated

കൊല്‍ക്കത്ത | ഐ ലീഗില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം. അമിനൗ ബൗബ (13), ലൂക്ക മജ്‌സെന്‍ (63) എന്നിവരാണ് ഗോകുലത്തിനായി ഗോള്‍ സ്‌കോര്‍ ചെയ്തത്. 73ാം മിനുട്ടില്‍ പഞ്ചാബിന്റെ ജോസഫ് യെര്‍നിയുടെ സെല്‍ഫ് ഗോളും ഗോകുലത്തിന്റെ ലീഡ് വര്‍ധിപ്പിച്ചു. അതേസമയം, 48ാം മിനുട്ടില്‍ അമിനൗ ബൗബയുടെ സെല്‍ഫ് ഗോള്‍ പഞ്ചാബിന് ആശ്വാസമാവുകയും ചെയ്തു.

അപരാജിത കുതിപ്പ് തുടരുന്ന ഗോകുലം 12 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റ് നേടിക്കഴിഞ്ഞു.

 

Latest