Connect with us

Kerala

സിപിഎം ഫേസ്ബുക്ക് പേജില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീഡിയോ; വിവാദം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് പത്തനംതിട്ട ജില്ലാ കമ്മറ്റി

വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തലിനെതിരേ പരോക്ഷ ആരോപണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി

Published

|

Last Updated

പത്തനംതിട്ട |  സി പി എം ഫേസ്ബുക്ക് പേജില്‍ പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ട വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തലിനെതിരേ പരോക്ഷ ആരോപണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി. സിപിഎം പത്തനംതിട്ട എന്ന പേജ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന് പേര് പറയാതെ ജില്ലാ സെക്രട്ടറി കെ പി.ഉദയഭാനു ആരോപിച്ചു. ഹാക്ക് ചെയ്യപ്പെട്ട പേജിലാണ് ജില്ലാ സെക്രട്ടറി പ്രസ്താവന പോസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം ഉള്‍പ്പടെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ജില്ലാ സെക്രട്ടറിയുടെ ആരോപണം

വിവാദം സൃഷ്ടിക്കാനായി പേജ് ഹാക്ക് ചെയ്ത്, മനഃപൂര്‍വം ഇത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തശേഷം അതിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് എടുത്ത് ആരോ മാധ്യമങ്ങള്‍ക്ക് കൈമാറിയതായിട്ടാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത് ശ്രദ്ധയില്‍ പെടുകയും പെട്ടന്നു തന്നെ സോഷ്യല്‍ മീഡിയ ടീം അത് റിക്കവര്‍ ചെയ്ത് വീഡിയോ നീക്കം ചെയ്യുകയും സൈബര്‍ പോലീസിനും ഫേസ്ബുക്കിനും പരാതിയും നല്‍കിയിട്ടുണ്ട്. പേജിന്റെ നിയന്ത്രണം തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

 

Latest