Connect with us

International

VIDEO | യു എസ് പ്രസിഡന്റ് ബെെഡൻ സെെക്കിളിൽ നിന്ന് വീണു; ദൃശ്യങ്ങൾ വെെറൽ

സംഭവം സെവൻ ബീച്ചിനടുത്തുള്ള സ്റ്റേറ്റ് പാർക്കിൽ ഭാര്യയോടൊപ്പം സെെക്കിൾ ചവിട്ടുന്നതിനിടെ

Published

|

Last Updated

വാഷിംഗ്ടൺ | യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സൈക്കിളിൽ നിന്ന് വീണു. സെെക്കിൾ ഓടിച്ചുകൊണ്ടിരിക്കെ നിർത്തിയപ്പോൾ ബാലൻസ് തെറ്റി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാർ അദ്ദേഹത്തെ എഴുന്നേൽക്കാൻ സഹായിച്ചു. സെെക്കിളിന്റെ പെഡലിൽ ഷൂ കുടുങ്ങിയതാണ് ബാലൻസ് തെറ്റാൻ കാരണ‌ം. ബെെഡന് പരുക്കുകളില്ല. സെവൻ ബീച്ചിനടുത്തുള്ള സ്റ്റേറ്റ് പാർക്കിൽ ഭാര്യ ജിൽ ബൈഡനൊപ്പം സൈക്കിൾ ചവിട്ടുന്നതിനിടെയാണ് സംഭവം. സംഭവത്തിൻെറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വെെറലാണ്.

ലാൻഡിംഗിനിടെ തന്റെ ഷൂ സൈക്കിളിന്റെ ചവിട്ടുപടിയിൽ കുടുങ്ങിയെന്നും അതിനാലാണ് ബാലൻസ് നഷ്ടപ്പെട്ടതെന്നും പ്രസിഡന്റ് പറഞ്ഞതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പിന്നീട് പറഞ്ഞു. ബെെഡന് വെെദ്യ സഹായത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

79 കാരനായ ബൈഡൻ ഈ ദിവസങ്ങളിൽ യുഎസ് സംസ്ഥാനമായ ഡെലവെയറിൽ അവധിക്കാലം ചെലവഴിക്കുകയാണ്. റെഹോബോത്ത് ബീച്ചിൽ വിവാഹ വാർഷികം ആഘോഷിക്കാൻ ഭാര്യയ്‌ക്കൊപ്പമെത്തിയതായിരുന്നു ബെെഡൻ.

കഴിഞ്ഞ മാസം വിമാനത്തിന്റെ കോണിപ്പടിയിൽ വീണ ബൈഡൻ രക്ഷപ്പെട്ടിരുന്നു. തന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിന്റെ പടികൾ കയറുന്നതിനിടെയായിരുന്നു സംഭവം.

---- facebook comment plugin here -----

Latest