Kerala
കൈക്കൂലി വാങ്ങവെ രജിസ്ട്രാര്‍ ഓഫീസ് ജിവനക്കാരന്‍ വിജിലന്‍സ് പിടിയില്‍
ചൊവ്വാഴ്ച രാവിലെ മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് 3500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് എത്തി ഇയാളെ പിടികൂടിയത്
മലപ്പുറം | കൈക്കൂലി വാങ്ങുന്നതിനിടെ രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയിലായി. മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക് ബിജുവിനെയാണ് കൈക്കൂലി പണവുമായി വിജിലന്‍സ് സംഘം പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് 3500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് എത്തി ഇയാളെ പിടികൂടിയത് .ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കാനായാണ് ബിജു പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. ഏഴുമാസം മുമ്പാണ് ബിജു മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് സ്ഥലംമാറിയെത്തിയത്.
---- facebook comment plugin here -----