Kerala
വാളയാര്‍, വേലന്താവളം ചെക്‌പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന; 1.60 ലക്ഷം പിടികൂടി
ഇന്നലെ രാത്രി 11ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ മൂന്നു വരെ നീണ്ടുനിന്നു
പാലക്കാട് | വാളയാര്‍, വേലന്താവളം മോട്ടോര്‍ വാഹന ചെക്പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 1.60 ലക്ഷം രൂപ പിടികൂടി. വാളയാര്‍ ഇന്‍, വാളയാര്‍ ഔട്ട്, വേലന്താവളം എന്നീ ചെക്പോസ്റ്റുകളിലായിരുന്നു പരിശോധന.ഇന്നലെ രാത്രി 11ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ മൂന്നു വരെ നീണ്ടുനിന്നു
വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഏറ്റവും കൂടുതല്‍ അനധികൃതമായ പണം പിടിച്ചെടുത്തത് വാളയാര്‍ ഇന്‍ ചെക് പോസ്റ്റില്‍ നിന്നായിരുന്നു.മാറി നിന്ന് നിരീക്ഷിച്ച ശേഷം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അതിവേഗം ചെക്‌പോസ്റ്റിനകത്തേക്ക് കയറി പരിശോധന നടത്തുകയായിരുന്നു. ഈ മാസം 11, 12 തീയതികളിലായി നടന്ന വിജിലന്‍സ് പരിശോധനയില്‍ 5 ചെക്‌പോസ്റ്റുകളില്‍ നിന്നായി 3,26,980 രൂപ പിടികൂടിയിരുന്നു
---- facebook comment plugin here -----