Kerala
വിജിലന്‍സ് മേധാവി മാറ്റി; എച്ച് വെങ്കിടേഷിന് പകരം ചുമതല
സ്വപ്നാ സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി

തിരുവനന്തപുരം | വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെ മാറ്റി .ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഐ ജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല. സ്വപ്നാ സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. രഹസ്യമൊഴി നല്‍കിയ തന്നെ കൊണ്ട് മൊഴി പിന്‍വലിപ്പിക്കാന്‍ ചില ഇടപെടലുകള്‍ വിജിലന്‍സ് ഡയറക്ടര്‍ എംആര്‍ അജിത് കുമാര്‍ നടത്തിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. തന്റെ മുന്നില്‍ ഷാജ് കിരണ്‍ ഇരിക്കുന്ന സമയത്ത് ഷാജ് കിരണിന്റെ ഫോണിലേക്ക് അജിത് കുമാര്‍ വാട്‌സ് ആപ് കോള്‍ ചെയ്തുവെന്നും സ്വപ്ന ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. അജിത് കുമാറും എഡിജിപി വിജയ് സാഖറെയും ഷാജ് കിരണിന്റെ ഫോണിലേക്ക് 56 തവണ വിളിച്ചുവെന്നാണ് സ്വപ്നയുടെ ആരോപണം.
മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും ഫണ്ടുകള്‍ വിദേശത്ത് പോകുന്നത് ബിലീവേഴ്സ് ചര്‍ച്ച് മുഖേനെയാണെന്ന് സ്വപ്നാ സുരേഷ് പറഞ്ഞു. മാധ്യമങ്ങളോട് താനും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖ പുറത്ത് വിടുന്നതിനിടെയാണ് സ്വപ്ന ഇക്കാര്യം പറഞ്ഞത്. ശബ്ദരേഖയില്‍ പിണറായി വിജയന്റെ പാര്‍ട്ണര്‍ താനാണെന്നും ഫോബ്സ് മാസികയുടെ പട്ടികയില്‍ കേരളത്തിലെ ഏറ്റവും സമ്പന്നന്‍ പിണറായി വിജയനാണെന്നും ഷാജ് പറയുന്നുണ്ട്.