Kerala
വോട്ടെണ്ണല്‍ ദിവസം വടകരയില്‍ കനത്ത ജാഗ്രത; പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കും
ഇന്ന് വൈകീട്ട് മുതല്‍ നാളെ വൈകീട്ട് വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു

വടകര | ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ വടകരയില്‍ കനത്ത ജാഗ്രത. അതീവ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് വൈകീട്ട് മുതല്‍ നാളെ വൈകീട്ട് വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വിജയാഹ്ലാദ പ്രകടനങ്ങള്‍ ഏഴ് മണിക്ക് അവസാനിപ്പിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം മേഖലകളാണ് കൂടുതല്‍ പ്രശ്‌നബാധിത പ്രദേശങ്ങളായി കണക്കാക്കുന്നത്.
എല്‍ഡിഎഫിന്റെ കെ കെ ശൈലജയും കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നത്.
കണ്ണൂര്‍ ജില്ലയിലും നേരത്തെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. രാത്രി ഒമ്പത് മണിക്ക് മുമ്പായി ആഹ്ലാദ പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചത്.