Kerala
എ ഡി ജി പിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
ഡി ജി പിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.
തിരുവനന്തപുരം | എ ഡി ജി പി. എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഡി ജി പിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. അധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മാണവും അന്വേഷണ പരിധിയില്‍ വരും.
സസ്പെന്‍ഷനിലുള്ള എസ് പി. സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും.
മലപ്പുറം എസ് പി ക്യാമ്പ് ഓഫീസിലെ മരംമുറി, മലപ്പുറത്തെ സ്വര്‍ണ വേട്ടയിലെ തട്ടിപ്പ്, കവടിയാറിലെ കെട്ടിട നിര്‍മാണം, ഓണ്‍ലൈന്‍ ചാനല്‍ ഉടമയ്‌ക്കെതിരായ കേസ് ഒതുക്കാന്‍ കൈക്കൂലി എന്ന ആരോപണം, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം എന്നീ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണം നടക്കുക.
പ്രത്യേക അന്വേഷണ സംഘത്തലവന്‍ കൂടിയായ ഡി ജി പി. എസ് ദര്‍വേഷ് സാഹിബ് കഴിഞ്ഞാഴ്ചയാണ് വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ നല്‍കിയത്. എ ഡി ജി പി അജിത്ത് കുമാറിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച പി വി അന്‍വര്‍ എം എല്‍ എ പിന്നീടു പ്രത്യേക സംഘത്തിനു നല്‍കിയ മൊഴിയിലാണ് അനധികൃത സ്വത്തു സമ്പാദനവും ആരോപിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് വിജിലന്‍സ് അന്വേഷണത്തിന് ഡി ജി പി സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നത്.