Connect with us

Kerala

വൈദേകം റിസോര്‍ട്ടില്‍ വിജിലന്‍സ് പരിശോധന; അന്വേഷണം നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികളില്‍

വിജിലന്‍സ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Published

|

Last Updated

കണ്ണൂര്‍ | എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യക്കും മകനും ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ വിജിലന്‍സ് പരിശോധന. വിജിലന്‍സ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികളിലാണ് പ്രാഥമിക പരിശോധന.

വൈദേകം റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍്ട്ട്‌മെന്റും നേരത്തെ പരിശോധന നടത്തിയിരുന്നു.

ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകള്‍ റിസോര്‍ട്ട് അധികൃതര്‍ അടുത്തിടെ കണ്ണൂര്‍ ആദായ നികുതി ഓഫീസില്‍ ഹാജരാക്കിയിരുന്നു. ഇതിനിടെ, ഓഹരികള്‍ വില്‍ക്കാന്‍ ഇ പി ജയരാജന്റെ കുടുംബം തീരുമാനിച്ചിരുന്നു.