Connect with us

Kerala

എ ഡി ജി പിക്കെതിരായ വിജിലന്‍സ് അന്വേഷണം; തിരുവനന്തപുരം യൂണിറ്റ് ഒന്നിന്

എസ് പി. ജോണിക്കുട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത മേല്‍നോട്ടം വഹിക്കും.

Published

|

Last Updated

തിരുവനന്തപുരം | എ ഡി ജി പി. എം ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണ ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്. എസ് പി. ജോണിക്കുട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത മേല്‍നോട്ടം വഹിക്കും. കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണമാണ് നടത്തുക.

ആരോപണ വിധേയന്‍ എ ഡി ജി പിയായതിനാലാണ് വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തക്കു തന്നെ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല നല്‍കിയത്.

അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എം എല്‍ എ നല്‍കിയ സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഡി ജി പിയുടെ ശിപാര്‍ശയിലാണ് സര്‍ക്കാര്‍ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടത്.

 

Latest