Kerala
എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണം; അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് വിജിലന്‍സ്
അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരം | എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിജിലന്‍സ്. കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ വേണ്ടിയാണ് രണ്ടുമാസത്തേക്ക് കൂടി വിജിലന്‍സ് സമയം ആവശ്യപ്പെട്ടത്.
അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. മാര്‍ച്ച് 25ന് കേസ് വീണ്ടും പരിഗണിക്കും.പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരത്തിനും ശേഷം എഡിജിപിയെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.
ആറുമാസമായിരുന്നു വിജിലന്‍സ് അന്വേഷണത്തിന് നല്‍കിയ കാലാവധി.പിവി അന്‍വറാണ് അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്.വിവാദങ്ങള്‍ക്കിടയിലും അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.