Kerala
എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം; അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം തേടി വിജിലന്‍സ്
നെയ്യാറ്റിന്‍കര പി നാഗരാജനാണ് ഹരജി നല്‍കിയത്.

തിരുവനന്തപുരം | എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ അന്വേഷണത്തില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ 45 ദിവസം കൂടി ആവശ്യപ്പെട്ട് വിജിലന്‍സ്.ഹരജി പരിഗണിക്കുന്നത് മെയ് ആറിലേക്ക് മാറ്റി. നെയ്യാറ്റിന്‍കര പി നാഗരാജനാണ് ഹരജി നല്‍കിയത്.
എഡിജിപി അജിത്കുമാറിനെ കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയുള്ള ആരോപണങ്ങളും അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
ഒക്ടോബര്‍ ഒന്നിന് കേസ് പരിഗണിച്ചപ്പോള്‍ അന്തിമ റിപോര്‍ട്ട് അന്വേഷണം പൂര്‍ത്തിയാകുന്ന മുറക്ക് സമര്‍പ്പിക്കാമെന്നാണ് അറിയിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ 45 ദിവസത്തെ സമയം കൂടി ആവശ്യപ്പെട്ടിരിക്കുകയാണ് വിജിലന്‍സ്.
അതേസമയം അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അന്തിമ റിപോര്‍ട്ട് നല്‍കിയിരുന്നു.