thrikkakara municipality
തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ വിജിലന്‍സ് ചോദ്യം ചെയ്യും
ഓണസമ്മാന വിവാദത്തില്‍ നിര്‍ണായക തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതായാണ് വിവരം

കൊച്ചി | തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തില്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ വിജിലന്‍സ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു. ഇതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ അറിച്ചതിന് പിന്നാലെയാണ് ഡി വൈ എസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് കൊച്ചി യൂണിറ്റ് ചോദ്യം ചെയ്യലിലേക്ക് കടക്കുന്നത്. സംഭവത്തില്‍ നഗസഭയിലെ കൗണ്‍സിലര്‍മാരുടെ മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട് സി സി ടി വി ദൃശ്യങ്ങളിലും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകളിലും തെളിവുകള്‍ കണ്ടെത്തിയിരുന്നു. നഗരസഭാ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം.
ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപവീതം കവറിലാക്കി ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ നല്‍കിയെന്നും ഇത് അഴിമതിപ്പണമാണെന്നും ചൂണ്ടിക്കാട്ടി ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ വിജിലന്‍സിന് നല്‍കിയ പരാതിയിലാണ് അന്വേഷണം.