Kerala
അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടാന്‍ ഓപ്പറേഷന്‍ ഓവര്‍ലോഡ് പദ്ധതിയുമായി വിജിലന്‍സ്
നിയമലംഘനം കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതായിരിക്കും.
തിരുവനന്തപുരം | അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടാന്‍ ഓപ്പറേഷന്‍ ഓവര്‍ലോഡ് പദ്ധതിയുമായി വിജിലന്‍സ്. മിന്നല്‍ പരിശോധന വഴിയാണ് അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടുക. സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് നിലവിലെ തീരുമാനം.
രൂപമാറ്റം വരുത്തി വാഹനങ്ങള്‍ ഓവര്‍ ലോഡ് കയറ്റുന്നുണ്ടോയെന്നും അമിതഭാരം കയറ്റി പോകുന്നതിനായി വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുണ്ടോയെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിജിലന്‍സ് പ്രത്യേകമായി പരിശോധിക്കും. നിയമലംഘനം കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതായിരിക്കും.
കഴിഞ്ഞ വര്‍ഷവും ‘ഓപ്പറേഷന്‍ ഓവര്‍ലോഡ്’ വിജിലന്‍സ് നടത്തിയിട്ടുണ്ട്. അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ മാത്രമല്ല, ജിഎസ്ടി വെട്ടിപ്പ് നടത്തിയ വാഹനങ്ങളും ഇത്തരത്തില്‍ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു.