case against vijay babu
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് ഹൈക്കോടതിയില്‍
യാത്രമാറ്റി; അറസ്റ്റ് ഭയന്ന് വിജയ് ബാബു ദുബൈയില്‍ തുടരും
കൊച്ചി | യുവനടി നല്‍കിയ പീഡന പരാതിയില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്ന് രാവിലെ നാട്ടിലെത്തുമെന്നും കോടതിക്ക് മുമ്പാകെ ഹാജരാകുമെന്നായിരുന്നു വിജയ് ബാബു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ യാത്ര മാറ്റിയതായും ദുബൈല്‍ തുടരുമെന്നും അദ്ദേഹം കോടതിയെ അറിയിക്കും.
വിദേശത്തുള്ള വിജയ് ബാബു നാട്ടിലെത്താതെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ബാബു വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരുന്നു.
നിയമത്തിന്റെ കണ്ണില്‍നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.