Connect with us

actress rape case

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം: ഇരയായ നടി സുപ്രീം കോടതിയില്‍

പ്രതി നിയമത്തെ വെല്ലുവിളിക്കുന്നു; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യത

Published

|

Last Updated

ന്യൂഡല്‍ഹി | നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിന് ഇരയായ നടി സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്‌. മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും ഇവര്‍ പറയുന്നു.

സുപ്രീം കോടതി അവധിക്കാല ബെഞ്ചിന് മുമ്പാകെ അടുത്താഴ്ച്ച അപ്പീല്‍ ലിസ്റ്റ് ചെയ്യാനാണ് സംസ്ഥാന നടിയുടെ അഭിഭാഷകരുടെ ശ്രമം. ഇതിനായി ഉടന്‍ തന്നെ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കും. നടിക്കൊപ്പം സമാന ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാറും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്‌.