Connect with us

Kerala

വിജയ് ബാബു അമ്മയില്‍ നിന്നും രാജിവെക്കണം; ഷമ്മി തിലകന്റെ പല നിലപാടുകളോടും യോജിക്കുന്നു: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മോഹന്‍ലാലിന് കത്ത് അയക്കുമെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  പീഡനക്കേസില്‍ പ്രതിയായ വിജയ് ബാബു താരസംഘടനയായ അമ്മയില്‍ നിന്നും രാജി വെയ്ക്കണമെന്നു കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മോഹന്‍ലാലിന് കത്ത് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. അമ്മ സംഘടനയുടെ അച്ചടക്ക നടപടിയില്‍ നടന്‍ ഷമ്മി തിലകന് പിന്തുണ പ്രഖ്യാപിച്ച ഗണേഷ് കുമാര്‍, ഷമ്മി തിലകന്റെ പല നിലപാടുകളോടും ജോജിപ്പാണെന്നും വ്യക്തമാക്കി. പാര്‍വതിയും ശ്വേതാമേനോനും രാജി വെച്ചത് എന്തിനാണെന്ന് തനിക്ക് ഇപ്പോഴും അറിയില്ല- ഗണേഷ് കുമാര്‍ പറഞ്ഞു.

അതേ സമയം നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് അമ്മ ഇന്നലെ വിശദീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഷമ്മി നടത്തുന്ന പ്രതികരണങ്ങളില്‍ അമ്മയുടെ അംഗങ്ങള്‍ക്ക് വലിയ അതൃപ്തിയാണുള്ളതെന്ന് നടന്‍ സിദ്ധിഖ് പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഷമ്മിക്കെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. ഇതേതുടര്‍ന്ന് ഷമ്മിയോട് അമ്മ എക്സിക്യൂട്ടീവ് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സിദ്ധിഖ് വ്യക്തമാക്കിയിരുന്നു.

Latest