Connect with us

National

വിജയ് ഫാന്‍സ് ക്ലബായ വിജയ് മക്കള്‍ ഇയകം രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ സൂചന

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി രൂപീകരിക്കുമെന്നാണ് സൂചന.

Published

|

Last Updated

ചെന്നൈ| നടന്‍ വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. തന്റെ ഫാന്‍സ് ക്ലബായ വിജയ് മക്കള്‍ ഇയകത്തിന്റെ ജനറല്‍ കൗണ്‍സില്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് പുതിയ നീക്കം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി രൂപീകരിക്കുമെന്നാണ് സൂചന. ചെന്നൈയില്‍ വ്യാഴായ്ച നടന്ന ഫാന്‍സ് ക്ലബ് ജനറല്‍ കൗണ്‍സിലിലാണ് പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതി നല്‍കിയത്. വിജയ് തന്നെ പാര്‍ട്ടി പ്രസിഡന്റ് ആവാനും കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി രജിസ്ട്രേഷന്‍ അടക്കമുള്ള ഔദ്യോഗിക നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാവും. കേരളത്തിലും തമിഴ്നാട്ടിലുമുള്ള വിജയ് ഫാന്‍സ് നിരവധി സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. 2018 ലെ തൂത്തുക്കുടി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ വിജയ് സന്ദര്‍ശിച്ചിരുന്നു. ഫാന്‍സ് ക്ലബായ വിജയ് മക്കള്‍ ഇയകം രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടുകയും തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ ഡിസംബറില്‍ ഉണ്ടായ വെള്ളപൊക്കത്തില്‍പെട്ടവര്‍ക്ക് ആശ്വാസവുമായി വിജയ് എത്തിയിരുന്നു. 2026 ല്‍ തന്റെ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്ന് വിജയ് നേരത്തെ പറഞ്ഞിരുന്നു.

 

 

 

Latest