vijay hazare trophy
വിജയ് ഹസാരെ: കേരളം സര്‍വീസസ് ക്വാര്‍ട്ടര്‍ പോരിന് തുടക്കം
ആദ്യ ബാറ്റ് ചെയ്യുന്ന കേരളം ആറ് ഓവറില്‍ വിക്കറ്റ് നഷ്ടരപ്പെടാതെ 23 റണ്‍സ് നേടി
ജയ്പൂര്‍ | വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം സര്‍വീസ് ക്വാര്‍ട്ടര്‍ പോരിന് ജയ്പൂരിലെ കെ എല്‍ സെയ്‌നി സ്റ്റേഡിയത്തില്‍ തുടക്കം. ടോസ് നേടിയ സര്‍വീസസ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകായായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ കേരളം വിക്കറ്റ് നഷ്ടപ്പെടാതെ 23 റണ്‍സ് നേടിയിട്ടുണ്ട്.
എലീറ്റ് ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ കരുത്തുറ്റ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് ആയിരുന്നു ഇത്. ഓരോ മത്സരങ്ങളില്‍ ഓരോ താരങ്ങള്‍ മാച്ച് വിന്നര്‍മാരായി.
---- facebook comment plugin here -----