Ongoing News
വിജയ് ഹസാരെ ട്രോഫി: സിക്കിമിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു, തുടര്‍ച്ചയായ നാലാം ജയവുമായി കേരളം
ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ 83 റണ്‍സില്‍ എറിഞ്ഞിട്ട കേരളം 220 പന്തുകള്‍ ശേഷിക്കേ ലക്ഷ്യത്തിലെത്തുകയായിരുന്നു.
ബെംഗളൂരു | വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം ജയം. സിക്കിമിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് കേരളം വിജയ പരമ്പര തുടര്‍ന്നത്. ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ 83 റണ്‍സില്‍ എറിഞ്ഞിട്ട കേരളം 220 പന്തുകള്‍ ശേഷിക്കേ ലക്ഷ്യത്തിലെത്തുകയായിരുന്നു. സ്‌കോര്‍: സിക്കിം 33.5 ഓവറില്‍ 83ന് ഓള്‍ഔട്ട്. കേരളം 13.2 ഓവറില്‍ മൂന്നിന് 84.
കേരളത്തിനായി അഖില്‍ സ്‌കറിയ, അഭിജിത് പ്രവീണ്‍, സുധേശന്‍ മിഥുന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരു ഓവര്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. എന്നാല്‍, മൂന്ന് റണ്‍സ് മാത്രമാണ് സഞ്ജു വിട്ടുകൊടുത്തത്. 18 റണ്‍സെടുത്ത അങ്കുര്‍ മാലികാണ് സിക്കിമിന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗില്‍ കേരളം ഓപണര്‍ കൃഷ്ണ പ്രസാദ് (38 നോട്ടൗട്ട്), രോഹന്‍ കുന്നുമ്മല്‍ (25) എന്നിവരുടെ ബാറ്റിംഗ് മികവില്‍ അനായാസം ലക്ഷ്യം കണ്ടു. അഞ്ച് മത്സരങ്ങളില്‍ പതിനാറ് പോയിന്റുള്ള കേരളം ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്താണ്. അഞ്ച് കളികളും ജയിച്ച മുംബൈയാണ് (20 പോയിന്റ്) ഒന്നാമത്.