Connect with us

Business

പേടിഎം ബേങ്ക് ചെയർമാൻ സ്ഥാനത്ത് നിന്ന് വിജയ് ശേഖർ ശർമ രാജിവച്ചു

പേടിഎം പേയ്‌മെന്റ് ബേങ്ക് (പി പി ബി എൽ) ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു.

Published

|

Last Updated

ന്യൂഡൽഹി | പേടിഎം ബേങ്ക് ചെയർമാൻ സ്ഥാനത്ത് നിന്ന്, കമ്പനി സ്ഥാപകൻ വിജയ് ശേഖർ ശർമ രാജിവച്ചു. ഇതിനുശേഷം, പേടിഎം പേയ്‌മെന്റ് ബേങ്ക് (പി പി ബി എൽ) അതിന്റെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. പി പി ബി എല്ലിന്റെ ഭാവി ബിസിനസ്സ് പുതുതായി രൂപീകരിച്ച ബോർഡ് നോക്കും.

പേടിഎം പേയ്‌മെൻ്റ് ബാങ്കിന്റെ പാർട്ട് ടൈം നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് വിജയ് ശേഖർ ശർമ ഒഴിഞ്ഞതായി ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ പേടിഎം അറിയിച്ചു. തുടർന്ന് ബോർഡ് പുനഃസംഘടിപ്പിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദേബേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അശോക് കുമാർ ഗാർഗ്, വിരമിച്ച ഐഎഎസ് രജനി സെഖ്രി സിബൽ എന്നിവരെയാണ് പുതുതായി രൂപീകരിച്ച ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പേടിഎം പേയ്മന്റ്സ് ബേങ്ക് പുതിയ ഇടപാടുകാരെ ചേർക്കുന്നതും വായ്പ നൽകുന്നതും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തടഞ്ഞിരുന്നു. ബേങ്കിന്റെ കെവൈസി പ്രക്രിയകളിലെ ക്രമക്കേടുകളെ തുടർന്നാണ് ഈ നിരോധനം ഏർപ്പെടുത്തിയത്.

2017ലാണ് പേടിഎം പേയ്‌മെന്റ് ബേങ്ക് സ്ഥാപിതമായത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണിത്.

Latest