Connect with us

National

ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ വിജയശാന്തി തെരഞ്ഞെടുപ്പ് ചീഫ് കോര്‍ഡിനേറ്ററായി ചുമതലയേറ്റു

നവംബര്‍ 30നാണ് തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

Published

|

Last Updated

ഹൈദരാബാദ്| ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിലെത്തിയ നടിയും മുന്‍ എം.പിയുമായ വിജയശാന്തി തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയുടെ പ്രചാരണ, ആസൂത്രണ സമിതിയുടെ ചീഫ്  കോര്‍ഡിനേറ്ററായി ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് അവര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്.

2009ലാണ് വിജയശാന്തി രാഷ്ട്രീയത്തിലേക്കെത്തുന്നത്. ഭാരതീയ രാഷ്ട്ര സമിതിയുടെ ബാനറില്‍ മത്സരിച്ച് അതേ വര്‍ഷം അവര്‍ മേഡക് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു. കെ. ചന്ദ്രശേഖര റാവുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസിലേക്ക് മാറിയിരുന്നു. 2020ലാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്കെത്തുന്നത്. നവംബര്‍ 30നാണ് തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

 

 

Latest