Connect with us

SWAPNA SURESH

സ്വപ്‌ന സുരേഷിന കണ്ടത് ഒ ടി ടി പ്ലാറ്റ് ഫോം വെബ് സീരീസ് ചര്‍ച്ചക്കെന്ന് വിജേഷ് പിള്ള

എം വി ഗോവിന്ദനെ ടി വിയില്‍ മാത്രം കണ്ട പരിചയം

Published

|

Last Updated

കൊച്ചി | സ്വപ്‌ന സുരേഷിന കണ്ടത് ഒ ടി ടി പ്ലാറ്റ് ഫോമില്‍ വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണെന്ന് വിജേഷ് പിള്ള. ബംഗളൂരുവില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്.

സ്വപ്‌ന പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളമാണ്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തനിക്കു ബന്ധമില്ല. അല്‍പ്പമെങ്കിലും ഇഷ്ടമുള്ള പാര്‍ട്ടി ബി ജെ പിയാണ്.
സ്വപ്‌നക്കു പറയാനുള്ളതു തന്റെ ഒ ടി ടി പ്ലാറ്റ് ഫോം വഴി സീരീസ് ചെയ്താല്‍ ലഭിക്കാന്‍ സാധ്യതയുള്ള നൂറുകോടിയുടെ 30 ശതമാനം നല്‍കാമെന്നാണു പറഞ്ഞത്. തന്റെ നാടു കണ്ണൂരാണെന്നു പറഞ്ഞപ്പോള്‍ അറിയപ്പെടുന്ന ആളെന്ന നിലയിലാണ് ഗോവിന്ദന്‍മാസ്റ്ററുടെ പേരു പറഞ്ഞത്.
സ്വപ്‌ന നേരത്തെ എയര്‍ ഹോസ്റ്റസായിരുന്നു എന്നു പറഞ്ഞപ്പോഴാണ് വിമാനയാത്രയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടായത്.
പ്രോഗ്രാം ഷൂട്ട് ചെയ്യാന്‍ സുരക്ഷിത സ്ഥലം വേണമെന്ന് അവര്‍ പറഞ്ഞപ്പോഴാണ് ഹരിയാനയിലോ ജയ്പൂരോ പോകാമെന്നു പറഞ്ഞത്. അവിടെ തനിക്കു ബിസിനസ്സ് ഉള്ളതിനാല്‍ ഓഫീസ് സൗകര്യങ്ങളുണ്ടെന്നും വിജേഷ് പിള്ള പറഞ്ഞു.

ബിസിനസ് ആവശ്യത്തിനാണ് സ്വപ്‌നയെ കണ്ടത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല.

താന്‍ താമസിച്ച ഹോട്ടലിലേക്ക് സ്വപ്‌ന വന്നു. അവിടെ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇപ്പോള്‍ ഉന്നയിച്ച കാര്യങ്ങളില്‍ യാതൊരു വാസ്തവവുമില്ല.
സ്വപ്‌ന പറഞ്ഞ ആരേയും അറിയില്ല. പത്രത്തിലും മാധ്യമങ്ങളിലും കണ്ട പരിചയമല്ലാതെ അവര്‍ക്ക് എന്നെയോ എനിക്ക് അവരെയോ അറിയില്ല.

ഇ ഡിയില്‍ തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. വെബ് സീരിസുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയിലെ ചിത്രങ്ങളാണ് സ്വപ്‌ന പുറത്തുവിട്ടതെന്നും വിജേഷ് പിള്ള പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സ്വര്‍ണക്കടത്തു കേസില്‍ ഒത്തു തീര്‍പ്പിനായി വിജയ് പിള്ള എന്നയാള്‍ സി പി എം നേതാക്കള്‍ക്കുവേണ്ടി തന്നെ സമീപിച്ചു എന്ന ആരോപണവുമായി സ്വപ്‌ന രംഗത്തുവന്നത്. 30 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച അവര്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.

 

Latest