Connect with us

obit

വിജ്ഞാന പത്തനംതിട്ട ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബീന ഗോവിന്ദ് അന്തരിച്ചു

നോളജ് ഇക്കോണമി മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് പോകുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ പദ്ധതിയായ വിജ്ഞാന പത്തനംതിട്ടയുടെ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ ഇലന്തൂര്‍ ഇടപ്പരിയാരം ആനന്ദഭവനില്‍ ബീനാ ഗോവിന്ദ് (56) നിര്യാതയായി.

തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. നോളജ് ഇക്കോണമി മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് പോകുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുംമുമ്പ് മരിച്ചു.

സംസ്‌കാരം പിന്നീട്. ഭര്‍ത്താവ്: ഷാജി (ഗള്‍ഫ്). മക്കള്‍: അപര്‍ണ ഷാജി (ആസ്ട്രേലിയ), അരവിന്ദ്. മരുമകന്‍ ഉണ്ണികൃഷ്ണന്‍. സി പി എം ഇടപ്പരിയാരം ബ്രാഞ്ചംഗമാണ് ബീന. മെഴുവേലി പഞ്ചായത്തിലെ ‘ഒരുമ’ ഭവന പുനരുദ്ധാരണ പദ്ധതി, വരട്ടാര്‍ പുനരുജ്ജീവനം തുടങ്ങിയ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തി.

 

Latest