Connect with us

National

കങ്കണക്കെതിരെ വിക്രമാദിത്യ സിംഗ് ; 16 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഛണ്ഡീഗഢില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ മനീഷ് തിവാരി ജനവിധി തേടും

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.
പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്നാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.
ഹിമാചലിലെ മാണ്ഡിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിനെതിരെ മന്ത്രി വിക്രമാദിത്യസിംഗ് മത്സരിക്കും.

ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയും മാണ്ഡിയിലെ സിറ്റിംഗ് എംപിയുമായ പ്രതിഭ സിംഗ് തന്നെയാണ് മകനും മന്ത്രിയുമായ വിക്രമാദിത്യ സിംഗിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മാണ്ഡിയിലെ സിറ്റിംഗ് എംപിയായ പ്രതിഭ സിംഗ് കഴിഞ്ഞ മൂന്ന് തവണയും വിജയിച്ചിരുന്നു.

ഛണ്ഡീഗഢില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ മനീഷ് തിവാരി ജനവിധി തേടും. ഛണ്ഡീഗഢിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് പുറമേ ഗുജറാത്തില്‍ നാലും ഹിമാചല്‍ പ്രദേശില്‍ രണ്ടും ഒഡിഷയില്‍ ഒമ്പതും സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

Latest