Connect with us

Kerala

മനുഷ്യായുസ് കൊണ്ടു നേടിയതെല്ലാം നഷ്ടപ്പെട്ടവരാണ് വിലങ്ങാടുള്ളത്, 20 വീടുകള്‍ വെച്ചുനല്‍കും: ഷാഫി പറമ്പില്‍

അടിച്ചിപ്പാറയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ കുമ്പളച്ചോല എല്‍ പി സ്‌കൂള്‍ റിട്ട അധ്യാപകന്‍ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല്‍ മാത്യു മരിച്ചിരുന്നു.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് വടകര എംപി ഷാഫി പറമ്പില്‍. മനുഷ്യായുസ് കൊണ്ടു നേടിയതെല്ലാം നഷ്ടപ്പെട്ടവരാണ് വിലങ്ങാടുള്ളത്. പൂര്‍ണ്ണമായും വാസയോഗ്യമല്ലാത്ത വീടും പുരയിടവും അടക്കം നഷ്ടപ്പെട്ട 20 പേര്‍ക്കാണ് വീടുവെച്ച് നല്‍കുക. സാമൂഹിക മാധ്യമമായ ഫേയ്‌സ്ബുക്കിലൂടെയാണ് ഷാഫി പറമ്പില്‍ ഇക്കാര്യം അറിയിച്ചത്.

മഞ്ഞച്ചീളി , അടിച്ചിപ്പാറ,മലയാങ്ങാട് ,പാനേം,വലിയ പാനോം ,പന്നിയേരി,മുച്ചങ്കയം എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. അടിച്ചിപ്പാറയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ കുമ്പളച്ചോല എല്‍ പി സ്‌കൂള്‍ റിട്ട അധ്യാപകന്‍ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല്‍ മാത്യു മരിച്ചിരുന്നു.

Latest