Kerala
വിലങ്ങാട് ഉരുള്‍പൊട്ടല്‍: പുനരധിവാസത്തിന് 49,60,000 രൂപ സര്‍ക്കാര്‍ സഹായം
പുഴയില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ രണ്ടുകോടി.
തിരുവനന്തപുരം | വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. 49,60,000 രൂപയാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അനുവദിച്ചത്.
പുഴയില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ രണ്ടുകോടി രൂപയും അനുവദിക്കും.
കോഴിക്കോട് എന്‍ ഐ ടി സംഘം പ്രദേശം വാസയോഗ്യമാണോയെന്ന് പരിശോധിക്കും.
---- facebook comment plugin here -----