Connect with us

Kerala

വിലങ്ങാട് ഉരുള്‍പൊട്ടല്‍; മേഖലയിലെ പുനരുദ്ധാരണ പ്രവൃത്തികള്‍ നിര്‍ത്തിവച്ചു

കുടിശ്ശിക വസൂലാക്കല്‍, വായ്പ, സര്‍ക്കാര്‍ കുടിശ്ശികകള്‍ എന്നിവ നിര്‍ത്തിവെക്കും.

Published

|

Last Updated

കോഴിക്കോട് | വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. ഇതിന്റെ ഭാഗമായി കുടിശ്ശിക വസൂലാക്കല്‍, വായ്പ, സര്‍ക്കാര്‍ കുടിശ്ശികകള്‍ എന്നിവ നിര്‍ത്തിവെക്കും. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്യാട്, തിനൂര്‍, എടച്ചേരി, വാണിമേല്‍, നാദാപുരം വില്ലേജുകളിലാണ് ഇത് ബാധകമാവുക.

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെടുകയും 14 വീടുകള്‍ പൂര്‍ണമായി ഒഴുകിപ്പോവുകയും 112 വീടുകള്‍ വാസയോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്.

ഉരുട്ടിപാലത്തിന്റെ അപ്രോച്ച് റോഡ്, വിലങ്ങാട് പാലം ഉള്‍പ്പെടെ എന്നിവയ്ക്ക് 1.56 കോടി രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പ് കണക്കാക്കിയിട്ടുള്ളത്.

Latest