Connect with us

Kerala

കൈക്കൂലി വാങ്ങവെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

പരിശോധനക്കായി എത്തിയെങ്കിലും ലൊക്കേഷന്‍ സ്‌കെച്ചിനായി 500 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയുമായിരുന്നു

Published

|

Last Updated

കോഴിക്കോട് |  കൈക്കൂലി വാങ്ങവേ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയിലായി. കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സി കെ സാനു ആണ് വിജിലന്‍സിന്റെ പിടിയിലായത്.കല്ലായി സ്വദേശിയായ പരാതിക്കാരന്റെ സുഹൃത്തിന് കേരള സര്‍ക്കാരിന്റെ പുനര്‍ ഗേഹം പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീട് നിര്‍മിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തിന്റെ ലൊക്കേഷന്‍ സ്‌കെച്ചിനു വേണ്ടി കഴിഞ്ഞ വ്യാഴാഴ്ച പന്നിയങ്കര വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. അന്നേ ദിവസം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സാനു സ്ഥല പരിശോധനക്കായി എത്തിയെങ്കിലും ലൊക്കേഷന്‍ സ്‌കെച്ചിനായി 500 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയുമായിരുന്നു

തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് നാലോടെ പന്നിയങ്കര വില്ലേജ് ഓഫീസില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 500 രൂപ കൈക്കൂലിവാങ്ങവെ വിജിലന്‍സ് സംഘം ഇയാളെ കൈയോടെപിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

 

Latest