Kerala
കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
കോട്ടയം കടുത്തുരുത്തി ഞീഴൂര്‍ വില്ലേജ് ഓഫീസര്‍ ജോര്‍ജ് ജോണാണ് പിടിയിലായത്.

കോട്ടയം |കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍. കോട്ടയം കടുത്തുരുത്തി ഞീഴൂര്‍ വില്ലേജ് ഓഫീസര്‍ ജോര്‍ജ് ജോണാണ് വിജിലന്‍സിന്റെ പിടിയിലായത്.
ജനന രജിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയതിനാണ് ജോര്‍ജ് 1300 രൂപ പരാതികാരനില്‍ നിന്നും കൈക്കൂലി വാങ്ങിയത് .
---- facebook comment plugin here -----