Connect with us

Kerala

സിപിഎം ഭീഷണിയെ തുടര്‍ന്ന് അവധിയില്‍ പോയ വില്ലേജ് ഓഫീസര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു

സ്ഥലം മാറ്റ ആവശ്യം വേണ്ടെന്നുള്ള കത്ത് ഉടന്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കുമെന്നു ജോസഫ്് ജോര്‍ജ്

Published

|

Last Updated

പത്തനംതിട്ട \  സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണിയെ തുടര്‍ന്നു അവധിയില്‍ പോയ നാരങ്ങാനം വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജ് തിരികെ
ജോലിയില്‍ പ്രവേശിച്ചു. സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു അവസാനിപ്പിച്ച ശേഷമാണ് ജോലിയില്‍ പ്രവേശിച്ചതെന്ന് പറയുന്നു. സ്ഥലം മാറ്റ ആവശ്യം വേണ്ടെന്നുള്ള കത്ത് ഉടന്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കുമെന്നു ജോസഫ്് ജോര്‍ജ് പ്രതികരിച്ചു.

നികുതി കുടിശിക ചോദിച്ചതിന് വില്ലേജ് ഓഫീസറെ ഓഫീസില്‍ കയറി വെട്ടുമെന്ന പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജുവിന്റെ ഭീഷണി വിവാദമായിരുന്നു. ഭീഷണിയേ തുടര്‍ന്നാണ് ജോസഫ് ജോര്‍ജ് അവധിയില്‍ പ്രവേശിച്ചത്. ഭീഷണി മൂലം തുടരാന്‍ കഴിയില്ലെന്നും തനിക്ക് സ്ഥലം മാറ്റം വേണമെന്നും കാട്ടി ജോസഫ് ജോര്‍ജ് കലക്ടര്‍ക്ക് കത്തുനല്‍കിയിരുന്നു. സംഭവം വിവാദമായതോടെ സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഇടപെട്ടു. വില്ലേജ് ഓഫീസര്‍ക്ക് എല്ലാവിധ സംരക്ഷണവും അദ്ദേഹം വാഗ്ദാനം നല്‍കിയതിനേ തുടര്‍ന്നാണ് നാരങ്ങാനം വില്ലേജ് ഓഫീസില്‍ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ അദ്ദേഹം തയാറായത്. കെട്ടിട നികുതി വൈകാതെ താന്‍ അടയ്ക്കുമെന്ന് പത്തനംതിട്ട ഏരിയാ സെക്രട്ടറി എം വി സഞ്ജു അറിയിച്ചിട്ടുണ്ട്

 

Latest