Connect with us

NAGALAND FIRE

നഗാലാന്‍ഡില്‍ സേനയുടെ വെടിയേറ്റ് ഗ്രാമീണരുടെ മരണം: പലയിടത്തും സംഘര്‍ഷം

ജനക്കൂട്ടം അസം റൈഫിള്‍സ് ക്യാമ്പിന് തീയിട്ടു; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്

Published

|

Last Updated

കൊഹിമ | ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചുകൊന്ന സംഭവത്തില്‍ നഗാലാന്‍ഡില്‍ പലയിടത്തും സംഘര്‍ഷം വ്യാപിക്കുന്നു. വെടിവെപ്പുണ്ടായ മോണ്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ലംഘിച്ച ജനക്കൂട്ടം അസം റൈഫിസ് ക്യാമ്പിന് തീയിട്ടു. ഇന്റര്‍നെറ്റ് എസ് എം എസ് സേവനങ്ങള്‍ സംസ്ഥാനത്ത് റദ്ധാക്കിയിരിക്കുകയാണ്.

സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി നെയ്ഫ്യു റിയോയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ഇന്ന് കോഹിമയില്‍ ചേരും. സുസ്മിത ദേബ് എംപിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘം ഇന്ന് സംഘര്‍ഷ മേഖല സന്ദര്‍ശിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പിന്തുണ അറിയിക്കും.

മോണ്‍ ജില്ല ആസ്ഥാനത്തെ അസം റൈഫിള്‍സ് ക്യാമ്പ് ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തിന് നേരെ ശനിയാഴ്ച വൈകിട്ട് വെടിവയ്പ്പ് നടത്തിയത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ രണ്ട് ദിവസമായി നടന്ന സംഘര്‍ഷങ്ങളില്‍ ഒരു സൈനികന്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. കേസ് ഏറ്റെടുത്ത നാഗാലാന്‍ഡ് പോലീസിന്റെ അഞ്ചംഗ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

Latest