National
വിനയ് കുമാര്‍ സക്സേന ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍
മെയ് 18 ന് വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവച്ച അനില്‍ ബൈജാലിന് പകരമാണ് സക്സേനയുടെ നിയമനം.
ന്യൂഡല്‍ഹി | വിനയ് കുമാര്‍ സക്സേന ഡല്‍ഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിതനായി. മെയ് 18 ന് വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവച്ച അനില്‍ ബൈജാലിന് പകരമാണ് സക്സേനയുടെ നിയമനം. നിലവില്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന് (കെ വി ഐ സി) ചെയര്‍മാനാണ് വിനയ് കുമാര്‍ സക്സേന.
പുതുതായി നിയമിതനായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ ജനങ്ങള്‍ക്ക് വേണ്ടി സ്വാഗതം ചെയ്യുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹിയുടെ പുരോഗതിക്കായി ഗവര്‍ണര്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണ സഹകരണം ലഭിക്കുമെന്നും കെജ്രിവാള് വ്യക്തമാക്കി.
---- facebook comment plugin here -----