National
രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി താരങ്ങള്‍; വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേ ഉദ്യോഗം രാജിവച്ചു
രാജ്യത്തെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് ഇന്ത്യന്‍ റെയില്‍വേ കുടുംബത്തോട് ഞാന്‍ എപ്പോഴും നന്ദിയുള്ളവനായിരിക്കും
ന്യൂഡല്‍ഹി | റെയില്‍വേയിലെ ഉദ്യോഗം രാജിവെച്ച് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും. ഹരിയാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിക്കാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ജോലി രാജിവെച്ചത്. ജോലിയില്‍ നിന്ന് രാജിവച്ച വിവരം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ അറിയിച്ചത്
രാജിവച്ചതിന് പിന്നാലെ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലെത്തി. ചര്‍ച്ചക്ക് ശേഷം എഐസിസി ആസ്ഥാനത്ത് എത്തി ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ജീവിതത്തിന്റെ ഈ ഘട്ടത്തില്‍, റെയില്‍വേയിലെ ജോലി ഞാന്‍ രാജിവയ്ക്കുകയാണ്.തന്‍റെ രാജിക്കത്ത് അധികൃതര്‍ക്ക് കൈമാറി. രാജ്യത്തെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് ഇന്ത്യന്‍ റെയില്‍വേ കുടുംബത്തോട് ഞാന്‍ എപ്പോഴും നന്ദിയുള്ളവനായിരിക്കുമെന്നാണ് ജോലി രാജിവെച്ചുകൊണ്ടുള്ള കുറിപ്പില്‍ വിനേഷ് പറഞ്ഞത്.
भारतीय रेलवे की सेवा मेरे जीवन का एक यादगार और गौरवपूर्ण समय रहा है।
जीवन के इस मोड़ पर मैंने स्वयं को रेलवे सेवा से पृथक करने का निर्णय लेते हुए अपना त्यागपत्र भारतीय रेलवे के सक्षम अधिकारियों को सौप दिया है। राष्ट्र की सेवा में रेलवे द्वारा मुझे दिये गये इस अवसर के लिए मैं… pic.twitter.com/HasXLH5vBP
— Vinesh Phogat (@Phogat_Vinesh) September 6, 2024