Connect with us

vinesh phogat

വിനേഷ് ഫോഗട്ടിന് ഡല്‍ഹിയില്‍ വികാര നിര്‍ഭരമായ വരവേല്‍പ്പ്

സ്വീകരണത്തിന് ശേഷം താരം ജന്മനാടായ ഹരിയാനയിലെ ചാര്‍ഖി ദാദ്രിയിലേക്ക് തിരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | പാരീസ് ഒളിംപിക്സില്‍ അയോഗ്യയാക്കപ്പെട്ട് തിരിച്ചെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വികാര നിര്‍ഭരമായ വരവേല്‍പ്പ് നല്‍കി ബന്ധുക്കളും ഗുസ്തി താരങ്ങളും നാട്ടുകാരും.

സാക്ഷി മാലിക്ക്, ബജ്റംഗ് പൂനിയ തുടങ്ങിയവര്‍ താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വരവേല്‍പ്പിനിടെ വികാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറഞ്ഞു. ഇത്തരത്തില്‍ ഒരു പിന്തുണ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും വിനേഷ് വ്യക്തമാക്കി. രാജ്യം നല്‍കിയത് സ്വര്‍ണ മെഡലിനേക്കാള്‍ വലിയ ആദരവെന്ന് വിനേഷിന്റെ അമ്മ പറഞ്ഞു. സ്വീകരണത്തിന് ശേഷം താരം ജന്മനാടായ ഹരിയാനയിലെ ചാര്‍ഖി ദാദ്രിയിലേക്ക് തിരിച്ചു. അവിടെ പഞ്ചായത്ത് തീരുമാനിച്ച സ്വീകരണ പരിപാടികളില്‍ വിനേഷ് പങ്കെടുക്കും.

വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും വിനേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നും അടുത്ത ഒളിംപിക്സിനായി തയ്യാറെടുക്കാന്‍ വിനേഷിനെ പ്രോത്സാഹിപ്പിക്കുമെന്നും അമ്മാവന്‍ മഹാവീര്‍ ഫോഗട്ട് പറഞ്ഞു. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല. പാരിസ് ഒളിംപിക്സ് ഗുസ്തി ഫൈനലില്‍ മത്സരിക്കാനായി പരമാവധി എല്ലാം ചെയ്തു. കോച്ചിനും ഫിസിയോത്തെറാപ്പിസ്റ്റിനും വിനേഷ് ഫോഗട്ട് നന്ദി പറഞ്ഞു.സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ കഠിനാധ്വാനം തനിക്ക് അറിയാമെന്നും വിനേഷ് പറഞ്ഞു. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലേക്ക് മുന്നേറിയ വിനേഷിനെ 100 ഗ്രാം ഭാരകൂടുതലുണ്ടെന്ന് കണ്ടെത്തി അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷനാണ് അയോഗ്യയാക്കിയത്.

 

---- facebook comment plugin here -----

Latest