Connect with us

National

ഇക്കൊല്ലം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇന്ത്യന്‍ വിനേഷ് ഫോഗട്ട്

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് രണ്ടാം സ്ഥാനത്ത്

Published

|

Last Updated

ന്യൂഡല്‍ഹി | 2024 ല്‍ ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇന്ത്യക്കാരി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗൂളിള്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി താരമായി പാരീസില്‍ വിനേഷ് ഫോഗട്ട് ചരിത്രം സൃഷ്ടിച്ചിരുന്നു.

എന്നാല്‍ ഭാരക്കുറവിന്റെ പേരില്‍ ഇവര്‍ അയോഗ്യ ആക്കപ്പെടുകയും അതിനെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഹര്‍ജി നല്‍കാതിരിക്കുകയും ചെയ്യാതിരുന്നത് വാര്‍ത്തകളില്‍ ഇടംപിടിച്ചു. ബി ജെ പി നേതാവും ഗുസ്തി ഫെഡറേഷന്‍ തലവനുമായിരുന്ന ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ പരാതി നല്‍കിയതും ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയും വിനേഷ് ഫോഗട്ട് വാര്‍ത്തകളില്‍ നിറഞ്ഞു. ഒടുവില്‍ 2024 ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പില്‍ ജുലാനയില്‍ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതുള്‍പ്പെടെ വിനേഷ് ഫോഗട്ടിനെ വാര്‍ത്തകളില്‍ നിറച്ചു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യ മുന്നണിയിലുണ്ടായിരുന്ന നിതീഷ് പിന്നീട് എന്‍ ഡി എയില്‍ എത്തി 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കം നടത്തിയാണ് ശ്രദ്ധ നേടിയത്. ലോക് ജനശക്തി പാര്‍ട്ടി (പാസ്വാന്‍) യുടെ തലവനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാനാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ നാലം സ്ഥാനത്തും നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍ അഞ്ചാം സ്ഥാനത്തുമുണ്ട്.

ശശാങ്ക് സിങ്, പൂനം പാണ്ഡെ, രാധിക മെര്‍ച്ചന്റെ, അഭിഷേക് ശര്‍മ, ലക്ഷ്യ സെന്‍ തുടങ്ങിയവര്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി. ഗൂഗിള്‍ സെര്‍ച്ചുകളില്‍ 10 ല്‍ അഞ്ചു പേരുകളും കായിക താരങ്ങളാണ് എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത.

 

Latest