Connect with us

National

വിനേഷ് ഫോഗട്ട് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഏത് പാര്‍ട്ടിയുടെ ഭാഗമായാണ് വിനേഷ് മത്സരിക്കുകയെന്ന കാര്യം വ്യക്തമല്ല.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തിന്റെ അഭിമാന ഗുസ്തി താരം വിനേഷ് ഫോഗട്ട് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. താരവുമായി അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍, ഏത് പാര്‍ട്ടിയുടെ ഭാഗമായാണ് വിനേഷ് മത്സരിക്കുകയെന്ന കാര്യം വ്യക്തമല്ല.

സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലെന്ന് വിനേഷ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, പുതിയ റിപോര്‍ട്ടുകള്‍ പ്രകാരം വിനേഷിനെ അനുനയിപ്പിച്ച് മത്സര രംഗത്തിറക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ ശ്രമം നടത്തിവരികയാണ്.

പാരീസ് ഒളിംപിക്‌സിലെ വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയിരുന്ന വിനേഷിന് 100 ഗ്രാം അധികഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയോഗ്യയാക്കിയിരുന്നു. കടുത്ത നിരാശയോടെ മടങ്ങിയെത്തിയ വിനേഷിന് രാജ്യ തലസ്ഥാനത്തും സോനിപതിലും സ്വന്തം നാട്ടിലും ബലാലിയിലും ഗംഭീര സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. കോണ്‍ഗ്രസ്സ് എം പി. ദീപേന്ദര്‍ ഹൂഡയും കുടുംബാംഗങ്ങളും വിനേഷിനെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്.

Latest