Connect with us

Ongoing News

വിനീഷ്യസ് ജൂനിയറിന് ഗ്ലോബ് സോക്കര്‍ ദുബൈ പുരസ്‌കാരം

ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

Published

|

Last Updated

ദുബൈ | റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിനെ ഈ വര്‍ഷത്തെ മികച്ച പുരുഷ ഫുട്ബോള്‍ താരമായി ഗ്ലോബ് സോക്കര്‍ ദുബൈ അവാര്‍ഡ്സ് തിരഞ്ഞെടുത്തു. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ഈ വര്‍ഷത്തെ ലാ ലിഗയും ചാമ്പ്യന്‍സ് ലീഗും നേടാന്‍ റയല്‍ മാഡ്രിഡിനെ സഹായിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മികച്ച ഫോര്‍വേഡ് അവാര്‍ഡും വിനീഷ്യസ് നേടി. റൊണാള്‍ഡോയാണ് മികച്ച മിഡില്‍ ഈസ്റ്റ് കളിക്കാരന്‍. ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന് താരം പ്രത്യേക അവാര്‍ഡ് നേടി. വിനീഷ്യസ് ജൂനിയറിന് ഫിഫ ബാലണ്‍ ഡി ഓര്‍ നല്‍കേണ്ടതായിരുന്നുവെന്ന് റൊണാള്‍ഡോ പറയുകയും ചെയ്തു.

ബാഴ്‌സലോണയിലെ അത്ഭുത ബാലന്‍ ലാമിന്‍ യമാല്‍ മികച്ച വളര്‍ന്നുവരുന്ന കളിക്കാരനുള്ള അവാര്‍ഡ് നേടി. ജര്‍മനിയില്‍ 2024ലെ യൂറോ നേടാന്‍ സ്‌പെയിനിനെ സഹായിച്ച ഈ 17 കാരന്‍ തന്റെ അതിശയിപ്പിക്കുന്ന കഴിവുകളിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.

റയല്‍ മാഡ്രിഡിന്റെയും ഇംഗ്ലണ്ടിന്റെയും താരം ജൂഡ് ബെല്ലിംഗ്ഹാമാണ് ഈ വര്‍ഷത്തെ മികച്ച മിഡ്ഫീല്‍ഡര്‍. സ്പാനിഷ് ഭീമന്മാരായ റയല്‍ മാഡ്രിഡിനെ ലാ ലിഗയിലേക്കും ചാമ്പ്യന്‍സ് ലീഗ് ഡബിളിലേക്കും നയിച്ചതിന് ഇതിഹാസ ഇറ്റാലിയന്‍ മാനേജര്‍ കാര്‍ലോ ആന്‍സെലോട്ടി മികച്ച പരിശീലകനുള്ള അവാര്‍ഡ് നേടി. ബ്രസീലിയന്‍ താരം നെയ്മറിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റിയോ ഫെര്‍ഡിനാന്‍ഡിനും ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡുകളും ഉണ്ടായിരുന്നു.

 

Latest