Connect with us

Kerala

വിനോദ് മാത്യു വില്‍സന്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്

മുന്‍ സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക്കിനെ ദേശീയ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തു

Published

|

Last Updated

കൊച്ചി | ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം കേരളത്തിലെ സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ ആദ്യ ലിസ്റ്റ് പുറത്തിറക്കി. മുന്‍ സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക്കിനെ ദേശീയ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. അഡ്വ. വിനോദ് മാത്യു വില്‍സനാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. ശ്രീധരന്‍ ഉണ്ണി, ദിലീപ് മൊടപ്പിലശ്ശേരി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
എം എസ് വേണുഗോപാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും റാണി ആന്റോ, ഡോ. സെലിന്‍ ഫിലിപ്പ് എന്നിവര്‍ സംസ്ഥാന സെക്രട്ടറിമാരായും സ്വാദിഖ് ലുക്മാൻ ട്രഷററായും തിരിഞ്ഞെടുക്കപ്പെട്ടു.

ഡോ. സബീന എബ്രഹാം ആണ് പുതിയ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ്, ജിതിന്‍ സദാനന്ദന്‍ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റായും സുജിത്ത് സുകുമാരന്‍ വിവരാവകാശ വിഭാഗം സംസ്ഥാന പ്രസിഡന്റായും രാജീവ് നായര്‍ കര്‍ഷക വിഭാഗം പ്രസിഡന്റായും നിയമിതരായി.

ജസ്റ്റിന്‍ ജോസഫ് (കര്‍ഷകവിഭാഗം സെക്രട്ടറി), അഡ്വ. ബിനോയ് പുല്ലത്തില്‍(ലീഗല്‍ വിംഗ് പ്രസിഡന്റ്),അഡ്വ. മെല്‍വിന്‍ വിനോദ് (ലീഗല്‍ വിംഗ് സെക്രട്ടറി), ജാക്‌സണ്‍ പൊള്ളയില്‍ (മത്സ്യത്തൊഴിലാളി വിഭാഗം പ്രസിഡന്റ്), ഉഷ റാണി(എക്‌സ് സര്‍വീസ് പേഴ്‌സണ്‍ പ്രസിഡന്റ്),മുഹമ്മദ് നിഹാല്‍ (സോഷ്യല്‍ മീഡിയ പ്രസിഡന്റ്) എന്നിവരെയും സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പതക് നിയമിച്ചു.

ജില്ലാ പ്രസിഡന്റുമാരായി ഷാജു മോഹന്‍ (തിരുവനന്തപുരം), ജോര്‍ജ് തോമസ് (കൊല്ലം), രമേശന്‍ പാണ്ടിശേരി(ആലപ്പുഴ), വിഷ്ണു മോഹന്‍(പത്തനംതിട്ട), ജോയ് തോമസ് ആനിതാട്ടം (കോട്ടയം), ജേക്കബ് മാത്യു (ഇടുക്കി), സാജു പോള്‍ (എറണാകുളം), ടോണി റാഫേല്‍ (തൃശൂര്‍), രവീന്ദ്രന്‍ (പാലക്കാട്), നാസര്‍ അബ്ദുല്‍ മങ്കോട(മലപ്പുറം), അഭിലാഷ് ദാസ്(കോഴിക്കോട്), അജി കൊളോണിയ (വയനാട്), സ്റ്റീഫന്‍ ടി ടി (കണ്ണൂര്‍), സന്തോഷ് കുമാര്‍(കാസർകോട്) എന്നിവരെയും തിരഞ്ഞെടുത്തു.

Latest