trafic case
നിയമലംഘനം: കൊച്ചിയില്‍ 187 സ്വകാര്യ ബസുകള്‍ക്കെതിരെ കേസ്
കണ്ടക്ടര്‍ ലൈസന്‍സില്ലാതെ സര്‍വീസ് നടത്തിയിരുന്നത് 60 ബസുകള്‍
കൊച്ചി | മോട്ടാര്‍ വാഹന വകുപ്പിന്റെ വിവിധ നിയമങ്ങള്‍ ലംഘിച്ച് സര്‍വ്വീസ് നടത്തിയ 187 സ്വകാര്യ ബസുകള്‍ക്ക് എതിരെ കൊച്ചിയില്‍ പോലീസ് കേസെടുത്തു. ഓപ്പറേഷന്‍ സിറ്റി റൈഡ് എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും നടത്തിയ മിന്നല്‍ പരിശോധനക്ക് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഒരു മണിക്കൂറായിരുന്നു പരിശോധന.
കണ്ടക്ടര്‍ ലൈസന്‍സില്ലാതെ സര്‍വീസ് നടത്തിയിരുന്ന 60 സ്വകാര്യ ബസുകള്‍. യൂണിഫോമില്ലാതെ ജീവക്കാര്‍ സര്‍വീസ് നടത്തിയിരുന്ന 30 ബസുകള്‍. മ്യൂസിക് സിസ്റ്റം ഉണ്ടായിരുന്ന 27 ബസുകള്‍ ഇങ്ങനെ 187 സ്വകാര്യ ബസുകള്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ സ്വകാര്യ ബസിനുള്ളില്‍ മാരകായുധങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും വ്യാപക പരാതി ഉയര്‍ന്നിരുന്നു. മിന്നല്‍ പരിധോധന വരും ദിവസങ്ങളിലും തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.