Connect with us

Ongoing News

പെരുമാറ്റച്ചട്ട ലംഘനം; വനിതാ ജിംനാസ്റ്റിക്‌സ് ക്യാപ്റ്റനെ ഒളിംപിക്‌സ് സ്‌ക്വാഡില്‍ നിന്ന് പിന്‍വലിച്ച് ജപ്പാന്‍

19കാരിയായ ഷോകോ മിയാതയെ ആണ് പിന്‍വലിച്ചത്. ടീമിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

Published

|

Last Updated

ടോക്കിയോ | പെരുമാറ്റച്ചട്ടം ലംഘിച്ച വനിതാ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ക്യാപ്റ്റനെ പാരീസ് ഒളിമ്പിക്‌സിനുള്ള സ്‌ക്വാഡില്‍ നിന്ന് പിന്‍വലിച്ച് ജപ്പാന്‍. 19കാരിയായ ഷോകോ മിയാതയെ ആണ് പിന്‍വലിച്ചത്. ടീമിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ജപ്പാനീസ് ജിംനാസ്റ്റിക്‌സ് അസ്സോസിയേഷന്‍ (ജെ ജി എ) ആണ് ഇക്കാര്യം അറിയിച്ചത്.

പെരുമാറ്റച്ചട്ട ലംഘനത്തില്‍ വിശദീകരണം നല്‍കുന്നതിനായി മൊണാകോയിലെ പരിശീലന ക്യാമ്പില്‍ നിന്ന് മിയാത ജപ്പാനില്‍ തിരിച്ചെത്തിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം ലംഘിച്ചതായി അവര്‍ സമ്മതിച്ചതായി ജെ ജി എ അധികൃതര്‍ ടോക്കിയോയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പാരിസ് ഒളിംപിക്‌സ് വനിതാ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ ടീം മെഡല്‍ നേടാനാവുമെന്ന വലിയ പ്രതീക്ഷയിലാണ് ജപ്പാന്‍ സംഘം. 1964ലെ ടോക്യോ ഒളിംപിക്‌സിലാണ് ജപ്പാന്‍ വനിത ജിംനാസ്റ്റിക്‌സ് സംഘം ഏറ്റവുമവസാനം മെഡല്‍ നേടിയത്.

ഒളിംപിക്‌സിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച കായിക ഇനമാണ് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്. പാരിസ് ഒളിംപിക്‌സില്‍ ജൂലൈ 27 മുതല്‍ ആഗസ്റ്റ് വരെയാണ് ഈ ഇനത്തിലെ മത്സരം നടക്കുന്നത്.

Latest