Kerala
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; ട്വിന്റി 20യുടെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് അടച്ചു
സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നത് ജില്ലാ വരണാധികാരികൂടിയായ കളക്ടര്‍ വിലക്കിയതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് അടച്ചത്.
കൊച്ചി | കിഴക്കമ്പലത്തെ ട്വന്റി 20യുടെ ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് ജില്ലാ കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് അടച്ച് പൂട്ടി. സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നത് ജില്ലാ വരണാധികാരികൂടിയായ കളക്ടര്‍ വിലക്കിയതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് അടച്ചത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിക്കുന്നതുവരെ സബ്‌സിഡി അനുവദിക്കരുതെന്ന് കലക്ടര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് മാര്‍ക്കറ്റ് അടച്ചത്
സബ്‌സിഡി അനുവദിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പരാതി ഉയര്‍ന്നതോടെയാണ് കലക്ടര്‍ നടപടിയെടുത്തത്. മാര്‍ക്കറ്റ് അടപ്പിച്ചതിന് പിന്നില്‍ സിപിഎം ആണെന്നും മുന്‍പ് നടന്ന തെരഞ്ഞെടുപ്പിലൊന്നും ഇത്തരത്തില്‍ നടപടിയുണ്ടായിട്ടില്ലെന്നും ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ് പ്രതികരിച്ചു. നേരത്തെ ചട്ടലംഘനം ചൂണ്ടിക്കാട്ടി ട്വന്റി 20 മെഡിക്കല്‍ സ്റ്റോറിന്റെ പ്രവര്‍ത്തനം തടഞ്ഞിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ട്വന്റി 20 അനുകൂല വിധി നേടിയിരുന്നു.