Kerala
തിരഞ്ഞെടുപ്പ് ചട്ടലംഘനം; സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് തോമസ് ഐസകിന് താക്കീത്
യു.ഡി.എഫ് നല്‍കിയ പരാതിയില്‍ ജില്ലാ വരണാധികാരിയാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
പത്തനംതിട്ട|തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയില്‍ സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് പത്തനംതിട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ഐസകിന് താക്കീത്. യു.ഡി.എഫ് നല്‍കിയ പരാതിയില്‍ ജില്ലാ വരണാധികാരിയാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമാണെന്നും വരണാധികാരി പറഞ്ഞു.
കുടുംബശ്രീയുടെ പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നു, സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളിലും സ്ഥിരം സാന്നിധ്യം, സര്‍ക്കാര്‍ സംവിധാനമായ കെ-ഡിസ്‌ക് വഴി തൊഴില്‍ വാഗ്ദാനം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളാണ് യു.ഡി.എഫ് ഉയര്‍ത്തിയത്. പരാതിയില്‍ തോമസ് ഐസകിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശിച്ചത്. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിട്ടില്ലെന്ന് നേരത്തെ ഐസക് വാദിച്ചിരുന്നു.