Business
ചട്ടലംഘനം; മൂന്ന് സഹകരണ ബേങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ബിഐ
ലോക്മംഗള്‍ കോ-ഓപ്പറേറ്റീവ് ബേങ്ക്, ഉദ്ഗിര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബേങ്ക്, സതാര സഹകാരി ബേങ്ക് എന്നിവയ്ക്കാണ് പിഴ ചുമത്തിയത്.
ന്യൂഡല്‍ഹി| ചട്ടലംഘനം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് സഹകരണ ബേങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ലോക്മംഗള്‍ കോ-ഓപ്പറേറ്റീവ് ബേങ്ക്, ഉദ്ഗിര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബേങ്ക്, സതാര സഹകാരി ബേങ്ക് എന്നിവയ്ക്കാണ് പിഴ ചുമത്തിയത്. ലോക്മംഗള്‍ സഹകരണ ബേങ്കിന് അഞ്ച് ലക്ഷം രൂപ, സതാര സഹകാരി ബേങ്കിന് രണ്ട് ലക്ഷം രൂപ, ഉദ്ഗിര്‍ അര്‍ബന്‍ സഹകരണ ബേങ്കിന് ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് ആര്‍ബിഐ പിഴ ചുമത്തിയിരിക്കുന്നത്.
ബേങ്കുകള്‍ വരുത്തിയ പോരായ്മകളെ അടിസ്ഥാനമാക്കിയാണ് പിഴ ചുമത്തിയതെന്നും ബേങ്കുകള്‍ ഇടപാടുകാരുമായി ഉണ്ടാക്കിയ കരാറിന്റെ സാധുതയെ ബാധിക്കുന്നതല്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. വിവിധ നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ മാസം, അഞ്ച് സഹകരണ ബേങ്കുകള്‍ക്ക് മൊത്തം 60.3 ലക്ഷം രൂപ റിസര്‍വ് ബേങ്ക് പിഴ ചുമത്തിയിരുന്നു.