Connect with us

Kerala

ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനം; ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത് 1,279 കേസുകള്‍

ഒമ്പത് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. വിവിധ കേസുകളിലായി 26.15 ലക്ഷം രൂപ പിഴയും ഈടാക്കി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഗതാഗത നിയമങ്ങള്‍ ലംഘിച്ച് യാത്ര നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ ഓപ്പറേഷന്‍ ഫോക്കസ് 3 തുടരുന്നു. 1,279 കേസുകളാണ് ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത്. ഒമ്പത് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. രണ്ട് ബസുകളുടെ രജിസ്ട്രേഷനും എട്ട് ബസുകളുടെ ഫിറ്റ്നസും റദ്ദാക്കിയിട്ടുണ്ട്.

വിവിധ കേസുകളിലായി 26.15 ലക്ഷം രൂപ പിഴയും ഈടാക്കി. രണ്ടാം ദിവസത്തെ പരിശോധനയിലാണ് ഇത്രയും നടപടികള്‍ സ്വീകരിച്ചത്. ആദ്യ ദിവസം 134 ബസുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. 2.16 ലക്ഷം രൂപ പിഴയും ചുമത്തി.
കര്‍ശന പരിശോധന ഇന്നും തുടരും. ഈ മാസം 16 വരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്പെഷ്യല്‍ ഡ്രൈവ്.

അമിത വേഗത, ഫ്ളാഷ് ലൈറ്റുകള്‍, ഡാന്‍സ് ഫ്ളോര്‍, അമിത ശബ്ദ സംവിധാനം, അനധികൃത രൂപമാറ്റം തുടങ്ങിയവയാണ് പരിശോധിച്ച് നടപടിയെടുക്കുന്നത്.

 

 

 

Latest