Connect with us

National

മണിപ്പൂരില്‍ വീണ്ടും അക്രമം; രണ്ട് വീടുകള്‍ കത്തിച്ചു

സുരക്ഷാസേനയും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Published

|

Last Updated

ഇംഫാല്‍| മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ വീണ്ടും അക്രമം. സംഘര്‍ഷത്തിനിടെ രണ്ട് വീടുകള്‍ കത്തിച്ചു. സംഭവസ്ഥലത്ത് വെടിവെപ്പും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രാത്രി 10 മണിയോടെ പട്‌സോയ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ന്യൂ കെയ്തെല്‍മാന്‍ബിയിലാണ് സംഭവം. ആക്രമണത്തിനുശേഷം പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. സുരക്ഷാ സേനയും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പോലീസ് പറഞ്ഞു.

അതേസമയം മണിപ്പൂര്‍ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ഒരു പ്രധാനമന്ത്രിയും ഇതുപോലെ ഒരു സംസ്ഥാനത്തെയും അവിടെയുള്ള ജനങ്ങളെയും പൂര്‍ണ്ണമായും കൈവിട്ടിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

 

 

Latest