Connect with us

National

കാനഡയില്‍ ക്ഷേത്രത്തിനും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുമെതിരായ അക്രമം; അപലപിച്ച് പ്രധാന മന്ത്രി

കാനഡയുടേത് ഭീരുത്വം നിറഞ്ഞ നടപടി. നീതിയും നിയമവാഴ്ചയും ഉറപ്പാക്കണം.

Published

|

Last Updated

ന്യൂഡല്‍ഹി | കാനഡയില്‍ ക്ഷേത്രത്തിനെതിരെയുണ്ടായ ഖലിസ്ഥാന്‍ തീവ്രവാദി ആക്രമണത്തിലും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരായ കൈയേറ്റത്തിലും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. നടന്നതെല്ലാം ഭീരുത്വം നിറഞ്ഞ നടപടികളാണെന്ന് പ്രധാന മന്ത്രി പറഞ്ഞു.

നീതിയും നിയമവാഴ്ചയും ഉറപ്പാക്കാന്‍ കാനഡയുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest