Connect with us

police station attack

കുന്നംകുളം പോലീസ് സ്റ്റേഷനില്‍ സംഘപരിവാര്‍ നേതാക്കളുടെ അതിക്രമം; പോലീസുമായി വാക്കേറ്റം

ബി ജെ പിയുടെ വനിതാ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷനില്‍ പ്രകോപനപരമായ സംഭവങ്ങള്‍ അരങ്ങേറിയത്

Published

|

Last Updated

തൃശൂര്‍ | കുന്നംകുളം പോലീസ് സ്റ്റേഷനില്‍ കയറി സംഘപരിവാര്‍ നേതാക്കള്‍ പോലീസിനു നേരെ തട്ടിക്കയറി. ബി ജെ പിയുടെ വനിതാ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷനില്‍ പ്രകോപനപരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

കുന്നംകുളം വിവേകാനന്ദ കോളജിലെ വിദ്യാര്‍ഥികളും സമീപത്തുള്ള പോളിടെക്നികിലെ വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷമാണ് വിഷയത്തിന് കാരണം. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായി തര്‍ക്കത്തെ മുതലെടുത്താണ് സംഘപരിവാര്‍ നേതാക്കള്‍ കൂട്ടത്തോടെ പോലീസ് സ്റ്റേഷനിലേക്ക് തള്ളികയറുകയും പോലീസുമായി വാക്കേറ്റത്തിലേക്കും കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചത്. ഇരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാര്‍ഥികളും രക്ഷിതാക്കളുമായും ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ട വിഷയത്തിലേക്കാണ് സംഘപരിവാറിന്റെ രാഷ്ട്രീയ മുതലെടുപ്പ് കടന്നുകയറ്റം ഉണ്ടായത്.

വിവേകാനന്ദ കോളജിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് സംഘപരിവാര്‍ നേതാക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. അതേ സമയം അടികൊണ്ട പോളി ടെക്നികിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ആരും തന്നെ സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല. സി പി എം രക്തസാക്ഷിയായ സന്ദീപിന്റെ എഫ് ഐ ആര്‍ പോലീസ് തിരുത്തിയെന്നും മറ്റുമുള്ള അത്യന്തം ഗുരുതരമായ ആരോപണങ്ങളും സംഘപരിവാര്‍ നേതാക്കള്‍ പോലീസിനുനേരെ ഉയര്‍ത്തി.

Latest