Connect with us

Kerala

പി എഫ് ഐ ഹര്‍ത്താലിനിടെ അക്രമം; ഇന്ന് 45 പേര്‍കൂടി അറസറ്റില്‍

ഇതോടെ ഹര്‍ത്താല്‍ അക്രമത്തില്‍ അറസ്റ്റിലായവരുട ആകെ എണ്ണം 2242 ആയി

Published

|

Last Updated

തിരുവനന്തപുരം |  പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അരങ്ങേറിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 45 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഹര്‍ത്താല്‍ അക്രമത്തില്‍ അറസ്റ്റിലായവരുട ആകെ എണ്ണം 2242 ആയി. ഇതുവരെ 355 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം(ജില്ല, ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ)്, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 25, 68തിരുവനന്തപുരം റൂറല്‍ – 25, 160

കൊല്ലം സിറ്റി – 27, 196കൊല്ലം റൂറല്‍ – 15, 156

പത്തനംതിട്ട -18, 138ആലപ്പുഴ – 16, 124

കോട്ടയം – 27, 411

ഇടുക്കി – 4, 36

എറണാകുളം സിറ്റി – 8, 74എറണാകുളം റൂറല്‍ – 17, 47

തൃശൂര്‍ സിറ്റി – 12, 19തൃശൂര്‍ റൂറല്‍ – 25, 44

പാലക്കാട് – 7, 89

മലപ്പുറം – 34, 207

കോഴിക്കോട് സിറ്റി – 18, 93കോഴിക്കോട് റൂറല്‍ – 29, 95

വയനാട് – 7, 115

കണ്ണൂര്‍ സിറ്റി – 26, 83കണ്ണൂര്‍ റൂറല്‍ – 9, 26

കാസര്‍കോട്‌ – 6, 61