VIZHINJAM STRIKE
അക്രമം പരിഹാരമല്ല; വിഴിഞ്ഞം പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കും- എം വി ഗോവിന്ദന്‍
അക്രമ സമരം ഒന്നിനും പരിഹാരമല്ല.
പത്തനംതിട്ട | വിഴിഞ്ഞം സമരത്തിൽ ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമ സമരം ഒന്നിനും പരിഹാരമല്ല. സമരം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നപരിഹാരത്തിനായി നിലവില്‍ വിവിധ സബ് സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവരുമായി കൂടിയാലോചനകള്‍ നടത്തി പ്രശ്‌നത്തിന് പരിഹാരം കാണും. ഇടുക്കിയില്‍ എസ് രാജേന്ദ്രനുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രശ്‌നം പാര്‍ട്ടിയുടെ മുന്നില്‍ വന്നിട്ടില്ലെന്നും വരുന്നതിനനുസരിച്ച് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
കെ പി സി സി ജന. സെക്രട്ടറിയായിരുന്ന സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും എം വി ഗോവിന്ദന്‍ പറഞ്ഞു. വളരെ നല്ല സുഹൃത്തായിരുന്നു. പൊതുരാഷ്ട്രീയ മേഖലക്ക് സതീശന്‍ പാച്ചേനിയുടെ നിര്യാണം കനത്ത നഷ്ടമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.